ജനവാസമേഖലയിൽ കാട്ടുപോത്തുകൾ

കുളക്കോട് ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തുകൾ
വിളപ്പിൽ
വെള്ളനാട് ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്തുകൾ ഇറങ്ങി. ചൊവ്വ പുലർച്ചെ രണ്ടോടെ കുളക്കോട് പ്രധാന റോഡിന് ഇരുവശത്തുമാണ് ഇവയെ കണ്ടത്. പ്രദേശത്തെ വീടുകൾക്കുസമീപം നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉഗദ്യാഗസ്ഥർ സ്ഥലത്തെത്തി. നാശനഷ്ടങ്ങളുണ്ടായില്ല. ഇവയെ കീഴ്പ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പ്രദേശത്ത് കുറേക്കാലമായി കാട്ടുപോത്തിന്റെ ശല്യമുണ്ട്. രണ്ടുമാസം മുന്പ് ഇവിടെവച്ച് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടുപോത്തുകളെ ജനവാസ മേഖലയിൽനിന്നകറ്റി കൂവക്കൂടി പാലത്തിനു സമീപത്ത് കരമനയാറിന്റെ തീരത്തെത്തിച്ചു. വനത്തിലേക്കയക്കാനാണ് ശ്രമം. രാത്രി പെട്രോളിംഗ് ശക്തമാക്കും എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.











0 comments