ad
Deshabhimani

മെസ്സിക്കൽ കംബാക്ക്

Lionel MessI

ലയണല്‍ മെസി | Photo Credit: X/AFASeleccionEN

avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 08, 2026, 12:59 AM | 3 min read

അർജൻ്റീന ഫാൻസിൻ്റെ നെഞ്ചിടിപ്പ് കൂട്ടി, ശ്വാസം അടക്കിപിടിച്ച് ഇരുത്തിയ ഒന്നൊന്നര ഹാർട്ട് അറ്റാക്ക് മാച്ച്. കളിമുക്കാലും കണ്ട് No hope ഓടെ ഇരിക്കുകയും ഹെറ്റേഴ്സ് ട്രോൾ ഒരുക്കങ്ങളിലേക്ക് കടക്കുകയും ചെയ്ത Moment. സകലതിൻ്റെയും കണ്ണ് ബുൾസ്ഐ ആക്കി മെസിയുടെയും പിള്ളേരുടേയും പക്കാ Big B ഷോ . absolute Cinema. വെൻ്റിലേറ്ററിൽ നിന്നും ക്വാർട്ടറിലേക്ക് മരണമാസ് കംബാക്ക്. അവസാന 23 മിനിറ്റിൽ മൂന്നു ഗോളടിച്ച് ഈജിപ്ഷ്യൻ ഫറോവമാരുടെ കഥ കഴിച്ച മറ്റൊരു മെസിഗാഥ. The Kings stay Kings. 


കേപ് വെർദെയ്ക്ക് എതിരെയുള്ള extra time ത്രില്ലറിനു ശേഷം അർജൻ്റീന പതറുമോ എന്നു ചോദിച്ച ഹെറ്റേഴ്സിനുള്ള മാസ് റിപ്ല. അതേ വഴിയിലൂടെയാണ് ഈജിപ്തുമായുള്ള ബാറ്റിലും.  മിശിഹയ്ക്കും പിള്ളേർക്കും ഈ കപ്പ് അത്ര പെട്ടെന്നൊന്നും കൊടുക്കാൻ ഭാവമില്ല.


സലായും ടീംസും നൈൽ നദിയിൽ നിന്നും ഒരുപാട് വെള്ളമൊഴുക്കി. But Last Minutes Champions are in class level. 

ഫെറോവമാരുടെ കോട്ടകൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു. Not today Sweetie.... Just pure dominance.


തുടക്കത്തിൽ തന്നെ സീൻ കോൺട്രയായി ഗയ്സ്. സലയും പിള്ളേരും അർജൻ്റീനയെ ശരിക്കും ലോക്കാക്കി. 15-ാം മിനിറ്റിൽ യാസിർ ഇബ്രാഹിമിൻ്റെ വായുവിൽ ഉയർന്നൊരു പവർഫുൾ ഹെഡർ. ബോൾ നേരെ വലയിൽ. ഫറോവമാർക്ക് ആദ്യ ലീഡ്. അർജൻ്റീന ഡിഫൻസ് വിറച്ചു.19 മിനിറ്റിൽ കിട്ടിയ പെനാൾട്ടി as usual മിശിഹ ഷോട്ടെടുത്തു. ഗോഡ് മോഡിൽ ഈജിപ്ത് ഗോളി ഷൗബിർ തടുത്തിട്ടു. സീൻ കട്ട കോൺട്ര. 


അതിനു ശേഷവും ഷൗബിറുടെ വിളയാട്ടം. അർജൻ്റീനയുടെ സകല കുക്കിങ്ങുകളിലും മൂപ്പര് മണ്ണു വാരിയിട്ടു. 28-ാം മിനിറ്റിൽ മക് അലിസ്റ്ററുടെ കിടിലൻ ഹെഡർ. ഷൗബിർ pure God Modeൽ തന്നെ.30 മിനിറ്റിലെ ഫ്രി കിക്ക്. നോ രക്ഷ. ഷൗബിർ is the pure charector energy.

38,39 മിനിറ്റുകളിൽ മെസിയുടെയും അൽ വരസിൻ്റെയും ബാക്ക് ടു ബാക്ക് വെടിയുണ്ടകൾ. അതും RIP.


44 മിനിറ്റിലെ ഫ്രി കിക്കും ഷൗബിറിന് ഷോ മാത്രമായി. Simple. ഫസ്റ്റ് ഹാഫിൽ അർജൻ്റീന ഫാൻസ് വണ്ടറടിച്ചു.


സെക്കൻഡ് ഹാഫിലും അർജൻ്റീന ഗോളടിക്കാൻ നോക്കി. നോ രക്ഷ. സീൻ കോണ്ട്ര തന്നെ. 57 മിനിറ്റിൽ ഈജിപറ്റിൻ്റെ സിക്കോയുടെ മാരക സോളോ റൺ ആൻഡ് ക്രേസി പാസ് ഗോൾ. മെസിയും ടീംസും തീർന്നതുപോലായി. പക്ഷേ മാർട്ടിനെസിനെ ചൊറിഞ്ഞായിരുന്നു ആ മാസ് എൻട്രി. വാറുണ്ണിക്ക് ഇടപ്പെടാതിരിക്കാൻ പറ്റുമോ ? മെയിൻ ലീലാവിലാസം കണ്ട വാറുണ്ണി NO GOAL വിളിച്ചു.


MOG STATE


കോച്ച് സ്‌കലോണി ലൗട്ടാരയേയും ഗോൺ സാലസിനെയും ഇറക്കി പവർ കൂട്ടി. എന്നിട്ടും NO favour. 67 മിനിറ്റിൽ സിക്കോ തന്നെ വീണ്ടും ഈജിപ്തിൻ്റെ സെക്കൻഡ് ഗോളടിച്ചു. സ്‌കോർ 2-0 . അർജൻ്റീന totally in dark mode. 


ഇനി ഒരു തിരിച്ചു വരവില്ലാ എന്ന് തോന്നിയ momentൽ 79 മിനിറ്റിൽ റൊമേരയുടെ കിടുക്കാച്ചി ഹെഡർ. സ്‌കോർ 2-1. നീലക്കടൽ ഇളകി മറിഞ്ഞു. Stadium in blue vibe.

81മിനിറ്റിൽ ലൗട്ടാര മാർട്ടിനെസിൻ്റെ ഹെഡർ പോസ്റ്റിൽ കൊള്ളാതെ പുറത്തേക്ക്. Just miss. 


84 മിനിറ്റിൽ ലൗട്ടാരയുടെ ക്രേസി ഹെഡ്പാസ് ഗോട്ട് മെസിയുടെ കാലിലേക്ക്. ആ പവർഫുൾ ഷോട്ട് കണ്ട് ഈജിപ്ത് ഗോളി ഷൗബിർ totally blind. സ്‌കോർ 2-2. സമനില. 

ഇഞ്ച്വറി ടൈമിൽ 90+2 മിനിറ്റിൽ ദാ വരുന്നു അർജൻ്റീനയുടെ ഫൈനൽ പഞ്ച് എൺസോയുടെ വക ഒരു കിടിലൻ ഹെഡർ കൂടി. തല വിട്ടൊരു കളിയുമില്ല. സ്‌കോർ 3-2. രണ്ട് ഗോളിന് പിന്നിൽ നിന്നിടത്ത് നിന്നും വെറും 23 മിനിറ്റിനുള്ളിൽ  മൂന്നു ഗോളും അടിച്ച് ക്വാർട്ടറിലേക്ക് മെസിയുടെയും പിള്ളേരുടെയും സിഗ്‌മ മാർച്ച്. 

Bottled, കയ്യിലിരുന്ന ക്വാർട്ടർ ടിക്കറ്റ് ലോസ് ആയ ഫെസ്ട്രേഷനിൽ ഈജിപ്ത് കോച്ച് ഹൊസം ഹസ്സനും അസിസ്റ്റൻ്റും യെല്ലോ കാർഡും റെഡ് കാർഡും വാങ്ങി കൂട്ടി. ഫുൾ സീൻ !

ഫൈനൽ വിസിലടിച്ചതും അർജൻ്റീനൻ ഗോട്ട് അടക്കം ഇമോഷണലി ആനന്ദാശ്രു പൊഴിച്ചു. കംബാക്ക് എന്നാൽ ഇതാണ് ഭായി.





No cap! ഈജിപ്ഷ്യൻ ഫറോവമാർക്ക് മുന്നിൽ  ഗോട്ട് മാജിക് മറന്നതുപോലായിരുന്നു. ആഫ്രിക്കൻ ഓറയ്ക്കു മുന്നിൽ  ലോകചാമ്പ്യമാർ കീഴങ്ങുമെന്ന് തോന്നിച്ച moments.  തുടക്കംമുതൽ നീലപ്പടയെ ഫറോവമാർ കുക്ക്‌ ചെയ്യാൻ തുടങ്ങി. ഗ്ര‍ൗണ്ടിലങ്ങളോമിങ്ങോളം നിറഞ്ഞൊഴുകിയ നൈൽനദിക്ക് ബണ്ട് കെട്ടാൻ മിശിഹയ്ക്കും പിള്ളേർക്ക് കഴിഞ്ഞില്ല. 


ഡിഫൻസ്‌ ഒടുക്കത്തെ ബ്രീക്ക്‌ വാൾ  എനർജിയായിരുന്നു. 79 മിനിറ്റു വരെ ഒറ്റ സിങ്കത്തെയും കൂട്ടിൽകയറാൻ ഗോളി ഷൗബിർ അനുവദിച്ചതുമില്ല. അൺറിയൽ ഫൈറ്റേഴ്‌സ്‌. അർജൻ്റീനയുടെ വന്പൻ അറ്റാക്കുകളെ കൂളായി പോക്കറ്റിലാക്കി. ഡിഫൻസിൽനിന്നും നേരെ ക‍ൗണ്ടർ അറ്റാക്കിലേക്ക്‌. ഫുൾ ടൈം ഗോഡ്‌ മോഡ്‌ ഓണിൽ. അർജൻ്റീന കളിച്ചു. പക്ഷേ the day is not their എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ.

ഫറോവമാർക്ക് തലയുയർത്തി തന്നെ മടങ്ങാം.മമ്മിഫിക്കേഷൻ ഈസ് എലൈറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home