എൻജിഒ യൂണിയൻ പെനാൽറ്റി ഷൂട്ട് ഔട്ട്: വഞ്ചിയൂർ ഏരിയ ചാമ്പ്യന്മാർ

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയും സംഘസംസ്കാരയും നടത്തിയ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും അണ്ടർ 19 ടീമിന്റെ കോച്ചുമായ ഗീവർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയും സംഘസംസ്കാരയും സർക്കാർ ജീവനക്കാർക്കായി നടത്തിയ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ വഞ്ചിയൂർ ഏരിയ ചാമ്പ്യന്മാരായി. ചിറയിൻകീഴ് ഏരിയ ഫസ്റ്റ് റണ്ണർ അപ്പും വികാസ് ഭവൻ ഏരിയ സെക്കൻഡ് റണ്ണർ അപ്പുമായി. ചിറയിൻകീഴിലെ അശ്വിൻ അശോക് മികച്ച ഗോളിയും വഞ്ചിയൂരിലെ അതീഷ് ടോപ് സ്കോററുമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും അണ്ടർ 19 കോച്ചുമായ ഗീവർഗീസ് മത്സരം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു. പി കെ വിനുകുമാർ, ജി ശ്രീകുമാർ, അർച്ചന ആർ പ്രസാദ്, കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.











0 comments