ad
Deshabhimani

ലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Nidhin_

നിധിൻ

വെബ് ഡെസ്ക്

Published on Jun 13, 2026, 12:15 AM | 1 min read

കുന്നംകുളം

തൃശൂർ –- കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരി പാലത്തിന് സമീപം ലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിക്കപ്പിലും ലോറിയിലുമായുള്ള ഏഴ്‌ പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വെള്ളി രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറിയും മിനി പിക്കപ്പ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന അവിണിശേരി ആനക്കല്ല് സ്വദേശി തെക്കൂട്ട് നിധിൻ (35) ആണ് മരിച്ചത്. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: ഗീത. സഹോദരൻ: നവീൻ. ​ആനക്കല്ല് സ്വദേശി മഠത്തിൽ വീട്ടിൽ അജയൻ (43), വെങ്ങിണിശേരി സ്വദേശി അരുൺ (28), ചൊവ്വന്നൂർ സ്വദേശി ശ്യാം (39), കേച്ചേരി സ്വദേശി പ്രദീപ് (40), അവിണിശേരി സ്വദേശി പ്രദീപ് (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. കനത്ത മഴയിൽ കുന്നംകുളം അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂരിലെയും കുന്നംകുളത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് 2 മണിക്കൂർ നേരം ഈ റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home