പൊട്ടിയ കുടിവെള്ളക്കുഴൽ നന്നാക്കാൻ താമസിക്കുന്നു
ഏഴിക്കരയിലും കോട്ടുവള്ളിയിലും കുടിവെള്ളം മുടങ്ങി

കുടിവെള്ളക്കുഴലുകൾ പൊട്ടിയത് നന്നാക്കുന്നു
പറവൂർ
രണ്ട് പഞ്ചായത്തുകളിൽ പറവൂരിൽനിന്ന് കുടിവെള്ളം എത്തിക്കുന്ന 400 എംഎം പ്രിമോ കുടിവെള്ളക്കുഴലുകൾ പൊട്ടിയത് നന്നാക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
ജലവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണം വെള്ളിയാഴ്ച പൂർണമായി മുടങ്ങി. പണി തീർന്ന് പമ്പിങ് ശനിയാഴ്ച പുലർച്ചെയോടെയേ പുനരാരംഭിക്കാനാകുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
പുതിയ ദേശീയപാത 66 കടന്നുപോകുന്ന തെക്കേ നാലുവഴി തോന്ന്യകാവ് റോഡിൽ അടിപ്പാതയ്ക്കുസമീപമാണ് കുടിവെള്ളക്കുഴൽ പൊട്ടിയത്. മഴയുള്ളതിനാൽ വെള്ളക്കെട്ടും പൈപ്പ്‌ലൈൻ ഏറെ താഴ്ചയിലുമായതിനാലാണ് നന്നാക്കുന്ന ജോലികൾ നീണ്ടുപോകുന്നത്. തോന്ന്യകാവുമുതൽ കോട്ടുവള്ളിയിലേക്കുള്ള ജലവിതരണക്കുഴൽ പുതിയതായി സ്ഥാപിച്ചതാണ്. എന്നാൽ, പൊട്ടിയ ഭാഗത്ത് പഴയ പ്രിമോ കുടിവെള്ളക്കുഴലാണ് നിലവിലുള്ളത്.









0 comments