ad
Deshabhimani

ഫോണെടുക്കാൻ തടയണയിലിറങ്ങിയ 
യുവാവ്‌ മുങ്ങിമരിച്ചു

ഷെറിൻ

ഷെറിൻ

വെബ് ഡെസ്ക്

Published on Jul 03, 2026, 12:15 AM | 1 min read

ചാലക്കുടി

വെള്ളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുറ്റിക്കാട് - കൂർക്കമറ്റം ചേലക്കാടൻ ഷെറിൻ(19) ആണ് മരിച്ചത്. വ്യാഴം രാവിലെ ഒമ്പതോടെ കുറ്റിക്കാട് ചങ്കൻകുറ്റി കപ്പത്തോട്ടിലെ തടയണയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വെള്ളത്തിൽ വീണ ഫോൺ എടുക്കാനാണ്‌ ഷെറിൻ തടയണയിലിറങ്ങിയത്. സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ തോട്ടിൽനിന്ന്‌ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: റിജ. സഹോദരി: മെറിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home