ബൈക്കില്‍ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ജെബി
കുന്നംകുളം
ബൈക്കില്‍ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പഴഞ്ഞി സെന്റ് ഗ്രീഗോറിയോസ് റോഡിൽ താമസിക്കുന്ന പനയ്ക്കൽ ജെബി (53) ആണ് മരിച്ചത്. കുന്നംകുളത്ത് ഗോൾഡൻ അക്വാറിയം എന്ന സ്ഥാപനം നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോർക്കുളത്ത് നടന്ന അപകടത്തിലാണ് ജെബിക്ക് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്യവേ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സംസ്‌കാരം ചൊവ്വ പകൽ 11ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഷൈമി. മക്കൾ: അലീന, അനീറ്റ.










0 comments