ad
Deshabhimani

മയക്കുമരുന്നിനെ കുടുക്കാൻ ‘മിസ്റ്റി’

misty

നാർകോട്ടിക് സ്നിഫർ മിസ്റ്റി

വെബ് ഡെസ്ക്

Published on Jun 16, 2026, 02:02 AM | 1 min read

ആലുവ


മയക്കുമരുന്ന് പരിശോധനയിൽ താരമായി റൂറൽ ജില്ലാ പൊലീസിലെ കെ 9 സ്ക്വാഡിലെ നാർകോട്ടിക് സ്നിഫർ മിസ്റ്റി. ലാബ്രഡോർ റിട്രീവ് വിഭാഗത്തിൽപ്പെട്ട എട്ട് വയസ്സുള്ള മിസ്റ്റി മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്.


ഇതിനായി പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും മറ്റു സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്നുവേട്ടയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. മികച്ച സേവനത്തിന് പലപ്രാവശ്യം ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.


സീനിയർ സിപിഒമാരായ കെ ജെ രാജീവ്, വി എ ശ്രീകുമാർ എന്നിവരാണ് പരിശീലകർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home