തൃക്കരിപ്പൂർ ചേതന യോഗാ സെന്റർ ചാമ്പ്യന്മാർ

പാലക്കുന്ന് സ്പോട്സ് കൗൺസിൽ കാസർകോട്, യോഗ അസോസിയേഷൻ കാസർകോട് സംയുക്തമായി സംഘടിപ്പിച്ച 11-ാമത് ജില്ലാ സ്പോർട്സ് യോഗാസന മത്സരത്തിൽ 82 പോയിന്റ് നേടി തൃക്കരിപ്പൂർ ചേതനയോഗ സെന്റർ എടാട്ടുമ്മൽ ചാമ്പ്യൻമാരായി. 50 പോയിന്റോടെ അഷ്ടാഗയോഗ കാസർകോടും 22 പോയിന്റോടെ ഫിനിക്സ് ബളാന്തോടും രണ്ടും മൂന്നും സ്ഥാനം നേടി. ഏഴു വേദികളിലായി വിവിധവിഭാഗങ്ങളിൽ എട്ടുമുതൽ 75 വയസ്സുവരെയുള്ളവർവരെ മാറ്റുരച്ചു. യോഗസന സ്പോട്സ്, ആര്‍ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍യോഗ, ഫ്രീഫ്ലോ യോഗാഡാന്‍സ് എന്നിവയിലായിരുന്നു മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ വെവ്വേറെ മത്സരം നടന്നു. തിഞ്ഞെടുക്കപ്പെട്ടവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കും.










0 comments