ad
Deshabhimani

​ഭാരത സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ ഇന്നുമുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 03:00 AM | 1 min read

കാസർകോട്‌​ ‘സെന്‍സസ് 2027'-ന്റെ ഭാഗമായി സെല്‍ഫ് എന്യൂമറേഷന്‍ ചൊവ്വ മുതല്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് 30 വരെ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ (se. census. gov. in) സ്വന്തം വിവരങ്ങള്‍ സ്വയമേവ പോര്‍ട്ടലില്‍ രേഖപ്പെടുത്താനുള്ള അവസരമുണ്ടാകും. ​ ജൂലൈ 1–30, 2026 (ഒന്നാംഘട്ടം) ജില്ലയിലെ വീടുകളുടെ പട്ടിക തയ്യാറാക്കലിനും വീടുകളുടെ സെന്‍സസിനുമുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഈ കാലയളവിലെ തിരഞ്ഞെടുത്ത തുടര്‍ച്ചയായ 30 ദിവസങ്ങളിലായിരിക്കും എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുക. ​ഫെബ്രുവരി 2027 (രണ്ടാംഘട്ടം) ജനസംഖ്യാ കണക്കെടുപ്പ്- ജില്ലയിലുടനീളം ഒരേസമയം രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഡിജിറ്റല്‍ യുഗത്തിലെ ആദ്യ സെന്‍സസ് എന്ന നിലയില്‍ മാറ്റങ്ങളോടെയാണ് ഇത്തവണ വിവരശേഖരണം നടക്കുന്നത്. സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍: പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ സ്വന്തം വിവരങ്ങള്‍ സ്വയമേവ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ച് സെന്‍സസ് വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യുകയും ജനങ്ങളിലേക്ക് എത്തിക്കുകയുംചെയ്യും. ജിയോ റഫറന്‍സ്ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍: കൂടുതല്‍ കൃത്യതയാര്‍ന്ന ജിപിഎസ്/ഡിജിറ്റല്‍ ഭൂപടങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയിലെ എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി മൂന്ന് ദിവസത്തെ വിപുലമായ പരിശീലനം നല്‍കും. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളത്. ഡാറ്റാ ചോര്‍ച്ച ഒഴിവാക്കുന്നതിനായി അത്യാധുനിക സൈബര്‍ സുരക്ഷാ പ്രോട്ടോക്കോളുകളും എന്‍ക്രിപ്ഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.censusindia.gov.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home