ad
Deshabhimani

സിരകളിൽ പടരുന്ന കരുതൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം 
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക്‌ വേണ്ടി നേതാക്കൾ ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Jun 16, 2026, 03:00 AM | 1 min read

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ ഒരു വർഷം ക്യാമ്പുകൾ വഴിയും നേരിട്ടും രക്തദാനം നടത്തിയതിനാണ്‌ ഡിവൈഎഫ്ഐയെ ഇ‍ൗ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. ജില്ലയിലെ വിവിധ മേഖലകളിൽ തുടർച്ചയായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതോടൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനായി സജ്ജമായ ഡോണർ നെറ്റ്‌വർക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. യുവജനങ്ങളെ സാമൂഹിക സേവനങ്ങളിലേക്ക് ആകർഷിക്കുകയും രക്തദാനം പോലുള്ള മനുഷ്യസ്നേഹ പ്രവർത്തനങ്ങളെ സ്ഥിരം പ്രവർത്തനമായി മാറ്റുകയും ചെയ്യുന്ന ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ശ്രദ്ധേയമാണ്. വിവിധ യൂണിറ്റുകളുടെ ഏകോപനത്തിലൂടെയാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ലോക രക്തദാന ദിനത്തിൽ കണ്ണൂർ മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നേതാക്കളായ സി പി ഷിജു, ഷിബിൻ കാനായി, പി ജിതിൻ, പി കെ പ്രജീഷ്, ടി വി പ്രണവ് രാജ്, പി നിജേഷ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഇൻ ട്രാൻസിഷൻ മെഡിസിൻ ഓഫീസർ ഡോ. ശ്രീതു ചന്ദ് ഉപഹാരം നൽകി. ഡോ. റിയ, ഡോ. സജിമോൾ, ബെന്നി മാണി, കെ റഫീഖ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home