കുടുംബശ്രീ ജില്ലാമിഷൻ സംരംഭം നൈബർഹുഡ് ഫ്രൈഡ് ചിക്കൻ ഒൗട്ട്‌ലെറ്റ് തുടങ്ങി

കാഞ്ഞങ്ങാട് കുടുംബശ്രീ ജില്ലാമിഷൻ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന നൈബർഹുഡ് ഫ്രൈഡ് ചിക്കൻ ഔട്ട്‌ലെറ്റ് കാഞ്ഞങ്ങാട്ട് ഇക്ബാൽ ജങ്‌ഷനിൽ ആരംഭിച്ചു. ഉയർന്ന ഗുണനിലവാരമുള്ളതും രുചികരവുമായ ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ വളരെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. പള്ളിക്കര പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന സംരംഭം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച് ദിനേശൻ ഉദ്ഘാടനംചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത ആദ്യവില്പന നടത്തി. പള്ളിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി പ്രഭാകരൻ ആദ്യവില്പന ഏറ്റുവാങ്ങി. അസി. ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ പി എച്ച് ഹനീഫ, ഫാത്തിമ പള്ളിക്കര, പള്ളിക്കര പഞ്ചായത്തംഗം മനോഹരൻ പി അബ്ദുൽ റഹ്മാൻ, സിഡിഎസ് ചെയർപേഴ്സൺമാരായ കെ സനുജ, കെ അശ്വിനി, എം നസീമ, ജില്ലാ പ്രോഗ്രാം മാനേജർ എം ഷീബ, ബ്ലോക്ക് കോർഡിനേറ്റർ കെ നിമിഷ, കാഞ്ഞങ്ങാട് ബ്ലോക്ക് മെൻറ്റർ എം എം ശരീഫ, സി കെ രജിത, ബ്ലോക്ക് കോർഡിനേറ്റർ രജനി എന്നിവർ സംസാരിച്ചു. പള്ളിക്കര സിഡിഎസ് ചെയർപേഴ്സൺ എം.ബീന സ്വാഗതവും കെ കെ ജംഷീന നന്ദിയും പറഞ്ഞു.










0 comments