ഇടിക്കൂട്ടിൽ തിളങ്ങി സിയോന

കാഞ്ഞങ്ങാട്- തിരുവനന്തപുരം ജി വി രാജാ സ്പോർട്‌സ് സ്‌കൂളിൽനടന്ന സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. 65 കെജി വിഭാഗത്തിൽ സ്വർണംനേടി ഇടിക്കൂട്ടിലെ താരമായി സിയോന ഷിനോജ്. 22ന് പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിക്കും. കാഞ്ഞങ്ങാട്ടെ ഷിനോജ് തോമസിന്റെയും എം ജെ സോണിയയുടെയും മകളാണ്. ദുർഗഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാംതരം വിദ്യാർഥിയാണ്. നാഷണൽ സിൽവർ മെഡൽജേതാവ് കെ ജെ സെബാസ്റ്റ്യനായിരുന്നു പ്രധാന പരിശീലകൻ. 55 കെ ജി വിഭാഗത്തിൽ ജനീന ജിൻസൺ, 33 കെജി വിഭാഗത്തിൽ റിതിക സുനിൽ എന്നിവർ വെങ്കലംനേടി.










0 comments