ad
Deshabhimani

മഴനടത്തം സംഘടിപ്പിച്ചു

rain walk

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംഘടിപ്പിച്ച മഴനടത്തം സംസ്ഥാന കൺവീനർ ഡോ. റസീന ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 02:05 AM | 1 min read

കടമക്കുടി


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് കടമക്കുടിയിൽ മഴനടത്തം, പ്രകൃതിനിരീക്ഷണം, ശുചീകരണപ്രവർത്തനം എന്നിവ സംഘടിപ്പിച്ചു.


മഴനടത്തത്തിന്റെ ഫ്ലാഗ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കൺവീനർ ഡോ. റസീന നിർവഹിച്ചു. ആലപ്പുഴ എസ്ഡി കോളേജ് അസി. പ്രൊഫ. ഡോ. ടി എസ് രേഷ്മ പ്രകൃതിനിരീക്ഷണത്തെക്കുറിച്ച് സംസാരിച്ചു.


കടമക്കുടിയിലെ കായൽ, പൊക്കാളിപ്പാടം, തോടുകൾ, കണ്ടൽപ്രദേശങ്ങൾ, പക്ഷികൾ, സസ്യജാലങ്ങൾ, മഴക്കാലത്ത് ജലനിരപ്പിലും ഒഴുക്കിലുമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിച്ചു. പ്രദേശത്തിന്റെ പരിസ്ഥിതിപരമായ പ്രത്യേകതകൾ നേരിട്ട് മനസ്സിലാക്കാനും പ്രകൃതിയിലെ മാറ്റങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനുമുള്ള അവസരമായി മഴനടത്തം മാറി. കടമക്കുടി ഓപ്പൺ ജിം പരിസരത്ത് "ക്ലീൻ ഗോട്ട' കൂട്ടായ്മയുമായി സഹകരിച്ച് ശുചീകരണപ്രവർത്തനവും സംഘടിപ്പിച്ചു. ശേഖരിച്ച 1000 കിലോഗ്രാം മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറി.


ജില്ലാ യുവസമിതി കൺവീനർ ഡോ. സി കെ സിജി, ചെയർപേഴ്സൺ എൻ ആസാദ്, കെഎസ്എസ്-പിയു ജില്ലാ സെക്രട്ടറി പി കെ വാസു, പ്രസിഡന്റ്‌ വിജയപ്രകാശൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home