ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം
എംജി സർവകലാശാല ഉപരോധിച്ച് വിദ്യാർഥികൾ

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ എസ്‌എഫ്‌ഐ എംജി സർവകലാശാലയിൽ സംഘടിപ്പിച്ച പ്രതിഷേധം
കോട്ടയം
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിൽ ആർഎസ്‌എസ് – ബിജെപി പ്രവർത്തകരുടെ നിയമനം, അധ്യാപക നിയമനത്തിലെ അട്ടിമറി, ആർഎസ്‌എസ് പരിപാടിയിലെ വൈസ് ചാൻസലർമാരുടെ പങ്കാളിത്തം എന്നിവയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സർവകലാശാല ഉപരോധിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് അൻസിൻ മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം നിഖിത, ജില്ലാ വൈസ് പ്രസിഡന്റ് എസ് നന്ദു, യൂണിറ്റ് സെക്രട്ടറി അദിരത്ത് എന്നിവർ സംസാരിച്ചു. സർവകലാശാല കാവിവൽക്കരണം അവസാനിപ്പിക്കുക, ബിജെപി –യുഡിഎഫ് ഡീൽ മതനിരപേക്ഷ കേരളത്തിന് ആപത്ത് എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സർവകലാശാലയുടെ മൂല്യങ്ങൾ മനസ്സിലാക്കാൻ വൈസ് ചാൻസലർ ഗാന്ധിജിയെ പഠിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വൈസ് ചാൻസലറുടെ ഓഫീസിന് ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം കൈമാറി.










0 comments