റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

ജോസ്
പുറ്റേക്കര പു
റ്റേക്കര സെന്ററിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു. ഏഴാംകല്ല് സ്വദേശി കൊരട്ടി വീട്ടിൽ ജോസ് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 തോടെയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ജോസിനെ തൃശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവറെയും കാറിനേയും കണ്ടെത്താൻ പേരാമംഗലം പൊലീസ് സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംസ്കാരം ബുധൻ പകൽ 3.30ന് മുണ്ടൂർ കർമലമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്സി, മക്കൾ. സ്റ്റെഫി, സ്റ്റെനിൻ. മരുമകൻ: അമൽ പോൾ.








0 comments