Deshabhimani

റോഡിലെ മണ്ണ് കടത്തി:
എൽഡിഎഫ് പ്രതിഷേധിച്ചു

ആളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം കൺവീനർ എം ബി ലത്തീഫ് 
ഉദ്ഘാടനം ചെയ്യുന്നു

ആളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം കൺവീനർ എം ബി ലത്തീഫ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 14, 2026, 12:55 AM | 1 min read


ആളൂർ

പഞ്ചായത്തിന്റെ കൈവശമുള്ള റോഡിലെ മണ്ണ് പഞ്ചായത്തംഗം അനധികൃതമായി കടത്തിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ആളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. മണ്ണ്‌ കടത്തിയ 12-ാം വാർഡ് അംഗമായ കോൺഗ്രസ് നേതാവ്‌ ജോസ് കെ പയ്യപ്പിള്ളിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പഞ്ചായത്ത് റോഡിലെ മണ്ണ് അനുമതിയില്ലാതെ സ്വന്തം പുരയിടത്തിലേക്ക് കടത്തുകയും നാട്ടുകാർ അന്വേഷിച്ചെത്തിയതോടെ മണ്ണ് നിരപ്പാക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് എൽഡിഎഫ് ആരോപിച്ചു. ​ പഞ്ചായത്ത് എൽഡിഎഫ് കൺവീനർ എം ബി ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ എൻ ബാബു അധ്യക്ഷനായി. എം സി ഷാജു, എം സി സന്ദീപ്, പി കെ സദാനന്ദൻ, ബിന്ദു ഷാജു, സി യു ശശീന്ദ്രൻ, കെ സി സജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home