Deshabhimani

print edition മനുഷ്യ ജീവനെടുക്കുന്ന നിസ്സംഗത: 
കെ വി സുമേഷ്‌

Health.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 14, 2026, 01:36 AM | 1 min read

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്ന്‌ പോലുമില്ലെന്ന്‌ കെ വി സുമേഷ്‌ നിയമസഭയിൽ പറഞ്ഞു. ആരോഗ്യമേഖലയെ തകർക്കുകയാണ്‌ സർക്കാർ. മിക്ക മാധ്യമങ്ങളും ഇ‍ൗ അവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ അനങ്ങുന്നില്ല. ജീവനക്കാരെ പിരിച്ചുവിടുകയാണ്‌. ആരോഗ്യമേഖലയുടെ നിസ്സംഗത ജീവനെടുക്കുകയാണ്‌.


ജീവൻരക്ഷാ മരുന്നുകൾപോലും സർക്കാർ ആശുപത്രികളില്ല. മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ നാഥനില്ല. നാലുമാസംകൊണ്ട്‌ മൂന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും ആരും ചുമതലയെടുത്തിട്ടില്ല. ഇങ്ങനെ ഒരു കോർപറേഷൻ എന്തിനാണ്‌. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സ്ഥലംമാറ്റി കളിക്കുന്നു. റാഗിങ്‌ മാനസികാവസ്ഥയിലാണ്‌ സർക്കാർ. 



പ്രതികാര നടപടി സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിച്ചു. 728 ഡോക്‌ടർമാരും 113 അസി സർജൻമാരും ഇല്ല. പത്തുവർഷത്തെ കണക്കും പറഞ്ഞ്‌ എത്രകാലം മുന്നോട്ടു പോകാനാകുമെന്നും കെ വി സുമേഷ്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home