Deshabhimani

ശസ്‌ത്രക്രിയ മുടക്കം, ഡോക്‌ടർമാരും മരുന്നും ഇല്ല

മെഡി. കോളേജ് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

്ബിഗ
വെബ് ഡെസ്ക്

Published on Oct 14, 2026, 02:25 AM | 1 min read

വണ്ടാനം

സർജിക്കൽ ഉപകരണങ്ങളില്ലാതെ ശസ്‌ത്രക്രിയകൾ മുടങ്ങിയതിലും ആവശ്യത്തിന് ഡോക്‌ടർമാരും മരുന്നും ഇല്ലാതെ രോഗികളെ ദുരിതത്തിലാക്കുന്നതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. നീർക്കുന്നത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് ചേർന്ന പ്രതിഷേധയോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജെ ജിസ്‌മി, സംസ്ഥാന കമ്മിറ്റിയംഗം അജ്മൽ ഹസൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ്‌പ്രസിഡന്റുമാരായ എ എ അക്ഷയ്, അനസ് എ നസീം, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം എസ് അരുൺ, വി ശ്രീകാന്ത്, പി എ അഖിൽ, എസ് മുകുന്ദൻ, ജില്ലാ കമ്മിറ്റിയംഗം ജിതു പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home