Deshabhimani

10 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയിൽ

gun
വെബ് ഡെസ്ക്

Published on Oct 14, 2026, 02:21 AM | 1 min read

ആലപ്പുഴ

പത്ത്‌ കിലോ കഞ്ചാവുമായി ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ. മുർഷിദാബാദ് സ്വദേശികളായ മിന്റു സേക്ക് (32), മസിബുൾ സേക്ക് (22) എന്നിവരെയാണ് ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽനിന്ന് ആലപ്പുഴ ആർപിഎഫും ജിആർപിഎഫും ചേർന്ന്‌ പിടിച്ചെടുത്തത്. പ്ലാസ്‌റ്റിക് കവറിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജിആർപിഎഫ് എസ്ഐ ബിജോയ്കുമാർ, എഎസ്ഐ ടി ആർ സന്തോഷ്, സിപിഒമാരായ പ്രജിത്ത്, അരുൺ മോഹൻ, രതീഷ്, ഡാൻസാഫ് അംഗങ്ങളായ മാർട്ടിൻ, തോമസ്, ഹരീഷ്, ആർപിഎഫ് സിപിഒ അജയ്‌ഘോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home