Deshabhimani

പൊന്നോളം വെള്ളി തിളക്കം

ddd

ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ 
ഇലാൻ ഷെഫീഖ് (തൃശൂർ), നെയ്തൽ ഡി അൻസേരാ (ആലപ്പുഴ) 
അർണവ് ആനന്ദ് (എറണാകുളം)

വെബ് ഡെസ്ക്

Published on Oct 14, 2026, 02:19 AM | 1 min read

ആലപ്പുഴ

ഇരുപതാമത് ഏഷ്യൻ സ്കൂൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ ഒന്പത് ആൺകുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് മൂന്ന് വെള്ളിമെഡൽ നേടി കേരള ടീം. നെയ്തൽ ഡി അൻസേരാ (ആലപ്പുഴ), ഇലാൻ ഷെഫീഖ് (തൃശൂർ), അർണവ് ആനന്ദ് (എറണാകുളം) എന്നിവരുടെ ടീം ആണ് ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ഇന്ത്യക്കായി നേട്ടം കൈവരിച്ചത്. റഷ്യയിലെ റ്റുലയിൽ നടന്ന മത്സരത്തിൽ 12 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ടീം പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഗുവാഹത്തിയിൽ നടന്ന നാഷണൽ സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ ഇലാൻ, നെയ്തൽ, അർണവ് എന്നിവരുടെ സംഘം യഥാക്രമം ഒന്നുമുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ നേടിയിരുന്നു. നെയ്തൽ ആലപ്പുഴ തുമ്പോളി മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ആര്യാട് പഞ്ചായത്ത് ഹെഡ് ക്ലർക്ക് ധീരേഷ് അൻസേരയുടെയും ഡോ. സിമിമോളുടെയും മകനാണ്. സഹോദരന്‍ നിർമൽ ഡി അൻസേര നാഷണൽ ലെവൽ ചെസ് പ്ലേയർ ആണ്. ചേർത്തല പൊന്നാംവെളി സ്വദേശി ആനന്ദിന്റെയും (യുഎഇ) ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ വിനീതയുടെയും മകനായ അർണവ് എറണാകുളം ഗ്രീട്സ് പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്. തൃശ്ശൂർ പാവറട്ടി സ്വദേശി ഷഫീഖിന്റെയും (മസ്കറ്റ്) നഷിജയുടെയും മകനായ ഇലാൻ ഇന്ത്യൻ സ്കൂൾ ബോഷർ വിദ്യാർഥിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home