തരിശുരഹിത ജില്ല: ശിൽപ്പശാല സംഘടിപ്പിച്ചു

തരിശുരഹിത ജില്ല പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശിൽപ്പശാല പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ജില്ലയെ തരിശുരഹിത ജില്ലയാക്കുന്നതിന് വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽ കുമാർ അധ്യക്ഷയായി. തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനൊപ്പം നെൽകൃഷി വിപുലീകരിക്കുക, ഉത്പാദനം വർധിപ്പിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ക്ലാസ്. സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ബെന്നി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആനി മാത്യു, എ ഡി എം സി പ്രേംജി, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി പി സിന്ധു, നബാർഡ് ഡി ജി എം മിനു അൻവർ എന്നിവർ സംസാരിച്ചു.









0 comments