Deshabhimani

print edition 'ക്ഷോഭ'ത്തിനു മരുന്നില്ല

Medicine Shortage .JPG

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 14, 2026, 01:37 AM | 1 min read

അടിയന്തരപ്രമേയത്തിന്‌ മറുപടി പറയാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ ആദ്യം ശാന്തനായും പിന്നീട്‌ ക്ഷുഭിതനായും രംഗത്തുവന്നപ്പോഴേ രോഗം മണത്തു. എങ്ങനെ കൈവിടാതിരിക്കും? നോട്ടീസ്‌ നൽകിയ കെ വി സുമേഷിനും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും ആരോഗ്യരംഗത്തെ അതീവഗുരുതരാവസ്ഥ വിവരിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. മന്ത്രിയുടെ വാക്കുകളെയും മന്ത്രി വിശ്വസ്തതയോടെ അവതരിപ്പിച്ച മാധ്യമങ്ങളെയും തന്നെയാണ്‌ അവരും ആശ്രയിച്ചത്‌. അതായിരുന്നു സീറോഅവറിലെ ഹീറോ പോയിന്റ്‌!


മന്ത്രി പറഞ്ഞു: ‘ചിലയിനങ്ങൾ, 26 മരുന്നേ കുറവുള്ളൂ! പെൻസിലിനില്ല, ആരെയും പിരിച്ചുവിട്ടിട്ടില്ല, എൻഎച്ച്‌എമ്മിൽനിന്ന്‌ ഒരു 17000 പേര്‌, അത്രേയുള്ളൂ.’ പോരെ, ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന്‌ തെളിയിക്കാൻ. ചികിത്സാപ്പിഴവിനെ തുടർന്നുണ്ടായ മരണങ്ങളും പരാതികളും കെ വി സുമേഷ്‌ അക്കമിട്ട്‌ നിരത്തി ചോദിച്ചു, ‘ഇപ്പോഴും പഴയ സർക്കാരിനെ പഴിച്ചുകൊണ്ടിരിക്കാനാണെങ്കിൽ പിന്നെന്തിനാണ്‌ ജനം നിങ്ങളെ തെരഞ്ഞെടുത്തത്‌?’’


എന്തിനും ഏതിനും ബഹളംവയ്‌ക്കുന്ന ചില എംഎൽഎമാരും ട്രഷറി ബെഞ്ചും ശോകമൂകം. ‘‘അധികാരം നഷ്ടപ്പെട്ടതിന്റെ രോഷമാണ്‌ പ്രതിപക്ഷത്തിന്‌. കമീഷൻ അടിക്കാൻ പറ്റാത്തതിന്റെ വിഷമമാണ്‌’ എന്ന്‌ മന്ത്രിയുടെ വക ക്ഷോഭം. ആരോപണങ്ങൾക്ക്‌ ഒറ്റ കാരണമേയുള്ളൂ, ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മറുപടിയില്ല.


അതുകൊണ്ടു തന്നെയാണ്‌ പ്രതിപക്ഷ നേതാവ്‌ ചോദിച്ചത്‌ ‘ഇവിടെ എന്താണ്‌ നടക്കുന്നത്‌’ എന്ന്‌. ഉദ്യോഗസ്ഥർ ഒരു വഴിക്ക്‌, മന്ത്രിമാർ വേറൊരു വഴിക്ക്‌. മരുന്നുണ്ടെന്ന്‌ മന്ത്രി. ഒരു മരുന്നുമില്ല, പുറത്തുപറയരുതെന്ന്‌ വകുപ്പ്‌ സെക്രട്ടറി.


ടോൾ പിരിക്കരുതെന്ന്‌ മന്ത്രി പി കെ ബഷീർ, ആവശ്യം പോലെ പിരിക്കാമെന്ന്‌ ഉദ്യോഗസ്ഥർ. ഒടുവിൽ മുഖ്യമന്ത്രി വി ഡി സതീശൻ സഭയ്‌ക്ക്‌ ഉറപ്പുനൽകി, ടോൾ പിരിവിൽ ഇടപെടാം. മന്ത്രിമാരുടെ സ്‌പോൺസേഡ്‌ വിദേശയാത്രകളെ സംബന്ധിച്ചും ചോദ്യമുയർന്നു. ‘സ്‌പോൺസർഷിപ്പ്‌’ തുറന്നിട്ടിരിക്കുന്ന മുഖ്യമന്ത്രി മിണ്ടിയില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home