Deshabhimani

print edition വംശഹത്യ വെളിപ്പെടുത്തി ഡോക്യുമെന്ററി; ഇസ്രയേൽ സൈനികർക്കെതിരെ അന്വേഷണം

NAZA.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 01:30 AM | 1 min read

ടെൽ അവീവ്‌: ഗാസയിലെ വംശഹത്യ തുറന്നുകാട്ടുന്ന "നാസ' ഡോക്യുമെന്ററിയിൽ അഭിമുഖം നൽകിയ സൈനികർക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. 24 ഇസ്രയേൽ സൈനികരുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. വിവര സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങൾ, അപകീർത്തിപ്പെടുത്തൽ, നയതന്ത്ര താല്പര്യങ്ങൾക്ക് ഹാനി വരുത്തൽ എന്നിവ ആരോപിച്ചാണ് അന്വേഷണം. ​


ഇസ്രയേൽ മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ യുവൽ അബ്രഹാമും റേച്ചൽ സോറും ആണ്‌ "നാസ'യുടെ സംവിധായകർ. ഗാസയിൽ ഇസ്രയേൽ സൈന്യം പല്‌സതീൻകാരെ ലക്ഷ്യമിട്ട്‌ നടത്തുന്ന വംശഹത്യ സംബന്ധിച്ച്‌ സൈനികരും ഉദ്യോഗസ്ഥരും നൽകിയ സാക്ഷ്യങ്ങളാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. യുവൽ അബ്രഹാം പ്ലസ് 972 മാഗസിനിലും ദി ഗാർഡിയനിലും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളെ ആസ്‌പദമാക്കിയാണിത്.


വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണം കണക്കാക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന "20 നാസ' പോലെയുള്ള സൈനിക ചുരുക്കെഴുത്തുകളിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. സംശയിക്കപ്പെടുന്ന ഹമാസ് അംഗങ്ങൾ രാത്രി വീടുകളിലേക്ക് മടങ്ങിയെത്തുമ്പോൾ കുടുംബാംഗങ്ങൾ ഉള്ളിലുണ്ടായിട്ടും ബോംബിടുന്നതും എഐ ഉപയോഗിച്ച് ആളുകളെ വധിക്കാൻ ലക്ഷ്യമിടുന്ന രീതികളും ‍ഡോക്കുമെന്ററി വെളിപ്പെടുത്തുന്നു. മൂന്ന് വർഷമെടുത്താണ്‌ ഡോക്യൂമെന്ററി തയ്യാറാക്കിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home