Deshabhimani

കിരാതവാഴ്‌ചയ്ക്കെതിരെ 
പാട്ടുകളിലൂടെ പ്രതിരോധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2026, 12:58 AM | 1 min read

കോട്ടയം മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമരക്കാരെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചും ജില്ലയിൽ ചൊവ്വാഴ്‌ചയും ജനം തെരുവിലിറങ്ങി. ഭരണഘടനയെ വകവയ്‌ക്കാതെ ജനാധിപത്യവും പ‍ൗരാവകാശവും നിഷേധിക്കുന്ന മോദി ഭരണത്തിന്റെ കിരാതവാഴ്‌ചക്കെതിരെ ജനരോഷം ഇരന്പി. പ്രകടനങ്ങൾക്കൊപ്പം പാട്ടുകളിൽ പ്രതിരോധം തീർത്ത്‌ കലാകാരന്മാരും സംഗമിച്ചു. പുരോഗമ കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ ഗർജിക്കുന്നു എന്ന പേരിൽ പാട്ടും പ്രതിഷേധവും സംഘടിപ്പിച്ചു. വനിതാ സാഹിതി പ്രവർത്തകരും അണിനിരന്നു. തിരുനക്കരയിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ പി ആർ ഹരിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ, സംസ്ഥാന ക‍ൗൺസിൽ അംഗങ്ങളായ ബി ശശികുമാർ, വി ജി ശിവദാസ്‌, വി എം പ്രദീപ്‌, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി, മഴവില്ല്‌ ഫിലിം സൊസൈറ്റി സെക്രട്ടറി ഹേന ദേവദാസ്‌, എ എം ബിന്നു എന്നിവർ സംസാരിച്ചു. മാണിക്കപെൺ കലാസംഘം കലാകാരികളായ വി എസ് വാസന്തി, മേഘല ജോസഫ്, കെ എൻ മഞ്ജുഷ, വി പി രാജമ്മ, ജെ അനിത, അഞ്ജലി ദേവി എന്നിവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങളും നാടൻപാട്ടുകളും അവതരിപ്പിച്ചു. സിപിഐ എം, ഡിവൈഎഫ്‌ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, എന്നിവയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home