ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

ശശിധരൻ
തൃശൂർ
ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. കല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നെന്മണിക്കര സ്വദേശി ചുക്കത്ത് ശശിധരൻ(68) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ശശിധരന്റെ ഭാര്യ അല്ലിക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ വെള്ളി പകൽ ഒന്നിനായിരുന്നു അപകടം. അർബുദ ബാധിതനായ ശശിധരനെ അമല ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: അശ്വനി, അമൃത. മരുമക്കൾ: ദിലീപ്, നിഷ്മൽ.








0 comments