എലിപ്പനി ബാധിച്ച് മരിച്ചു

പ്രിയദർശനൻ
ചാവക്കാട്
കളരി വിദഗ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പ്രിയദർശനൻ(62)ആണ് മരിച്ചത്. കളരി മർമ ഉഴിച്ചിൽ വിദഗ്ധനാണ്. കഴിഞ്ഞ 18നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പനി ഭേദമാകാത്തതിനെ തുടര്‍ന്ന് കൊച്ചിന്‍ ആസ്റ്റര്‍ മെഡിസിറ്റിയേക്ക് മാറ്റി. നാല് ദിവസം മുമ്പ് എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സക്കിടെ വ്യാഴാഴ്ച മരിച്ചു. സംസ്കാരം നടത്തി.അച്ഛന്‍: പരേതനായ ഗോവിന്ദൻ.അമ്മ:തങ്കം.സഹോദരങ്ങൾ:ദേവപ്രിയൻ,ജോതിപ്രിയൻ,ശാന്തിനി,സ്വാമിനി,ഷൈനി.









0 comments