ad
Deshabhimani

റോഡരികിൽ മാലിന്യക്കൂമ്പാരം

ആനന്ദേശ്വരം ഇടത്തറ റോഡരികിൽ ചാക്കുകളിലാക്കി മാലിന്യം 
തള്ളിയനിലയിൽ

ആനന്ദേശ്വരം ഇടത്തറ റോഡരികിൽ ചാക്കുകളിലാക്കി മാലിന്യം 
തള്ളിയനിലയിൽ

വെബ് ഡെസ്ക്

Published on Jun 26, 2026, 01:22 AM | 1 min read

കഴക്കൂട്ടം ​

റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചോങ്കോട്ടുകോണം ആനന്ദേശ്വരം ഇടത്തറ റോഡരികിലെ ഇരുവശങ്ങളിലുമായി അടുക്കളമാലിന്യംമുതൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യംവരെ തള്ളിയിട്ടുണ്ട്‌. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി തള്ളിയ മാലിന്യം പലതും അഴുകാൻ തുടങ്ങി പ്രദേശം ദുർഗന്ധപൂരിതമാണ്. പകർച്ചവ്യാധിയും മറ്റും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാലിന്യംതള്ളിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home