ad
Deshabhimani

print edition കൃഷിയിടങ്ങളിൽനിന്ന്‌ കരിമ്പൂപ്പിനെ അകറ്റാം

ila
avatar
എം കെ പി മാവിലായി

Published on Jun 26, 2026, 02:17 AM | 1 min read

കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളിലും അലങ്കാര സസ്യങ്ങളിലും വ്യാപകമായി കാണുന്ന ഫംഗസ്‌ രോഗമാണ്‌ സൂട്ടി മോൾഡ് രോഗം (കരിമ്പൂപ്പ് രോഗം). കാപ്നോടിയം, മെലിയോള തുടങ്ങിയ പൂപ്പലുകളാണ് രോഗകാരണം. ഇലകളിലും തണ്ടുകളിലും കരി പുരട്ടിയതുപോലെ കറുത്ത നിറത്തിൽ ഇത് പടരും. തണലിൽ വളരുന്ന ചെടികളിലാണ് രോഗബാധ കൂടുതലായി കാണുന്നത്‌. സസ്യങ്ങളിൽനിന്ന്‌ നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, ശൽക്കകീടങ്ങൾ, മീലിമൂട്ട, ഏഫിഡ് എന്നീ പ്രാണികൾ സസ്യങ്ങളുടെ ഇലകളിലും മറ്റും തങ്ങളുടെ ശരീരത്തിൽനിന്ന് മധുരമുള്ള ഒരു ദ്രാവകം പുറന്തള്ളുന്നു.


ഇവ സ്രവിക്കുന്ന "ഹണി ഡ്യൂ' എന്ന ഒട്ടിപ്പിടിക്കുന്ന ദ്രാവകങ്ങളിലാണ് വായുവിലൂടെ കരിമ്പൂപ്പ് രോഗകാരികളായ ഫംഗസുകൾ വ്യാപിക്കുന്നത്. ഇത് പിന്നീട്‌ കറുത്ത പാടായി മാറും. വേനൽക്കാലത്താണ് രോഗതീവ്രത കൂടുന്നത്. ഇക്കാലത്ത് സസ്യങ്ങളിൽനിന്ന്‌ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ബാഹുല്യമാണിതിന് കാരണം. ഇലകളിൽ കറുത്ത പടലം മൂടുന്നതോടെ സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള ചെടിയുടെ കഴിവ് കുറയുന്നു. പ്രകാശസംശ്ലേഷണം നടക്കാതിരിക്കുകയും ചെയ്യും. ചെടികളുടെ വളർച്ചയെയും ഉൽപ്പാദനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ചെറിയ ചെടികൾ മുരടിച്ചു നശിച്ചുപോകും. പച്ചക്കറി കൃഷിയെ ഇത്‌ വളരെയധികം ബാധിക്കാറുണ്ട്‌.


നിയന്ത്രണമാർഗം


നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നത് രോഗം വീണ്ടും വരാതിരിക്കാൻ സഹായകമാകും. രോഗനിയന്ത്രണത്തിന് ഫലപ്രദം കഞ്ഞിവെള്ളമാണ്. രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾത്തന്നെ അധികം നേർപ്പിക്കാത്ത കഞ്ഞിവെള്ളം ഇലകളുടെ ഇരുവശങ്ങളിലും ചെടികളിലാകെയും തളിച്ചുകൊടുക്കണം. ഇത് ഇടയ്‌ക്ക് ആവർത്തിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തിന്റെ പശയിൽ ഫംഗസുകൾ ഒട്ടിപ്പോകുകയും തുടർന്ന് അവ അടർന്നിളകിപ്പോകുകയും ചെയ്യും.


വേപ്പെണ്ണ-സോപ്പ് മിശ്രിതം


ഒരുലിറ്റർ വെള്ളത്തിൽ 20 മില്ലി വേപ്പെണ്ണയും അൽപ്പം സോപ്പ് ലായനിയും എന്ന രീതിയിൽ ചേർത്ത് ആവശ്യമായ ലായനി തയ്യാറാക്കി ചെടിയുടെ ഇലകൾക്ക് താഴെയും മുകളിലും നന്നായി തളിക്കണം.

വെള്ളീച്ചകളെയും മറ്റും ആകർഷിക്കാൻ മഞ്ഞക്കെണികൾ തോട്ടത്തിൽ സ്ഥാപിക്കുന്നതും നല്ലതാണ്‌.---



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home