ad
Deshabhimani

ബൈക്ക്‌ യാത്രികൻ 
വാഹനാപകടത്തിൽ മരിച്ചു 

സജോഷ്‌

സജോഷ്‌

വെബ് ഡെസ്ക്

Published on Jun 01, 2026, 12:15 AM | 1 min read

അരിമ്പൂർ

തൃശൂർ ഇക്കണ്ടവാര്യർ റോഡിൽ വച്ച് വാഹനമിടിച്ച്‌ ബൈക്ക്‌യാത്രികൻ മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി പൊയ്യ സജോഷ്‌ (42)ആണ് മരിച്ചത്. സംസ്‌കാരം തിങ്കൾ രാവിലെ 8.30ന് ലാലൂർ പൊതുശ്മശാനത്തിൽ. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മണ്ണുത്തിയിലെ കാർ പാച്ച് വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക്‌ പോകുമ്പോൾ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. കരൾ രോഗബാധിതനായിരുന്ന സജോഷ് ജനകീയ കമ്മിറ്റിയുടെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് ഭാര്യയുടെ കരൾ സ്വീകരിച്ചിരുന്നു. അച്ഛൻ: ശിവരാമൻ. അമ്മ: കമല. ഭാര്യ: ശ്രീജ. മകൻ: സഞ്ജൂഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home