ad
Deshabhimani

യുവാവ്‌ വീടിനുള്ളിൽ 
മരിച്ച നിലയിൽ

അൻസിൽ

അൻസിൽ

വെബ് ഡെസ്ക്

Published on Jul 18, 2026, 12:15 AM | 1 min read

പെരുമ്പിലാവ് ​

പെരുമ്പിലാവിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരുവക്കുന്ന് കിഴക്കേപ്പാട്ട് അൻസിലിനെ(21)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയ പിതാവ്‌ വാതിലിൽ തട്ടിവിളിച്ചിട്ട്‌ തുറക്കാതായപ്പോൾ കുന്നംകുളം പൊലീസിൽ വിവരമറിയിച്ചു.പൊലീസെത്തി ജനൽച്ചില്ല്‌ തകർത്ത്‌ നോക്കിയപ്പോഴാണ് അൻസിലിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: അഷറഫ്‌.അമ്മ: സുബൈദ. സഹോദരങ്ങൾ: അഫ്സൽ, അജ്മൽ, അർസൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home