ട്രെയിൻ തട്ടി മരിച്ച നിലയിൽ

രൂപേന്ദ്ര സിങ്
ചെറുതുരുത്തി
എറണാകുളം സിജിഎസ്‌ടി കസ്റ്റംസ് ഉദ്യോഗസ്ഥനെ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ആഗ്ര സ്വദേശി രൂപേന്ദ്ര സിങ് (32)ആണ് മരിച്ചത്. വള്ളത്തോൾ നഗർ റെയിൽവേ പാലത്തിന് സമീപത്തായി ഇരട്ടക്കുളം റെയിൽവേ പാലത്തിലാണ് ചൊവ്വാഴ്ച പകൽ 1. 30ഓടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.











0 comments