ബൈക്കിടിച്ച് കാൽനടയാത്രിക മരിച്ചു

അഫ്സത്ത്
ചേർപ്പ്
ചെറുചേനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനട യാത്രിക മരിച്ചു. ചെറുചേനം കറുപ്പം വീട്ടിൽ അഫ്സത്താ (75) ണ് മരിച്ചത്. ശനി വൈകിട്ട് ആറോടെ ചേർപ്പ് -– തൃപ്രയാർ സംസ്ഥാന പാതയിൽ ചെറുചേനത്തിന് സമീപമായിരുന്നു അപകടം. കടയിൽ പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്കി ടിച്ചത്. ചേർപ്പ് ഭാഗത്ത് നിന്ന് മുത്തുള്ളിയാൽ ഭാഗത്തേക്ക് പോയിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കാണിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അഫ്സത്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: അബ്‌ദുള്ള.









0 comments