Deshabhimani

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം: സംഘാടകസമിതി രൂപീകരിച്ചു

dy
വെബ് ഡെസ്ക്

Published on Nov 09, 2026, 12:34 AM | 1 min read

തകഴി

ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 25-ന് കൈനകരിയിൽ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ​സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ ജി അരുൺകുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ്, എസ് സുധിമോൻ, പി രതീശൻ, എസ് ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു. കൈനകരിയിൽ നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. ​ഭാരവാഹികൾ: എസ് സുധിമോൻ (ചെയർമാൻ), എസ് ഗുരുപ്രസാദ് (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home