Deshabhimani

തൃക്കൈയിൽ ക്ഷേത്രക്കുളം നവീകരണം

സജി ചെറിയാൻ എംഎൽഎ നിർമാണപുരോഗതി വിലയിരുത്തി

Alp
വെബ് ഡെസ്ക്

Published on Nov 09, 2026, 12:39 AM | 1 min read

മാന്നാർ

നാടിന്റെ പൈതൃകവും വിശ്വാസകേന്ദ്രങ്ങളും സംരക്ഷിക്കാൻ നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന പുലിയൂർ പേരിശേരി തൃക്കൈയിൽ ക്ഷേത്രക്കുളം സജി ചെറിയാൻ എംഎൽഎ സന്ദർശിച്ച്‌ നിർമാണപുരോഗതി വിലയിരുത്തി. 40 ലക്ഷം രൂപ വിനിയോഗിച്ച്‌ നിർമാണം പൂർത്തീകരിച്ച കുളത്തിന് ചുറ്റും ഇന്റർലോക്ക് ചെയ്യുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്നും ഉടൻ ടെൻഡർ ചെയ്‌ത്‌ പ്രവൃത്തി പൂർത്തീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. 33 മീറ്റർ വശങ്ങളോടും നാല്‌ മീറ്റർ ആഴത്തോടും കൂടിയ ക്ഷേത്രക്കുളത്തിന്റെ മൂന്ന് വശങ്ങളിൽ കൽക്കെട്ടും ആർസിസി ബെൽറ്റോടുകൂടിയ സംരക്ഷണഭിത്തിയുമാണ് നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്‌ മുന്നിൽ മനോഹരമായ പടവുകൾ ഒരുക്കി ഭക്തർക്കും നാട്ടുകാർക്കും സുരക്ഷിതമായി കുളത്തിലേക്ക് ഇറങ്ങുന്നതിനുള്ള സൗകര്യവും സജ്ജമാക്കി. ശേഷിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ക്ഷേത്രക്കുളത്തിന്റെ വശങ്ങളിൽ കൈവരി നിർമിക്കുന്നതിനും ഇന്റർലോക്ക് വിരിച്ച് സുരക്ഷിതവും ആകർഷകവുമാക്കാൻ 10 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. മികച്ച നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച് നാട്ടുകാർക്ക് സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എംഎൽഎ നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home