സ്‌ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം

എ ആർ സിന്ധു
കോട്ടയം സ്കീം വർക്കേഴ്സ് രംഗത്തെ അവകാശങ്ങൾ സ്കീം വർക്കർമാരെ ആദ്യം ട്രേഡ് യൂണിയനിൽ സംഘടിപ്പിച്ചത് സിഐടിയുവാണ്. 80-കളുടെ തുടക്കത്തിലാണ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരെ സംഘടിപ്പിക്കാൻ സിഐടിയു തീരുമാനിച്ചത്. 1991-ൽ ഫെഡറേഷൻ രൂപീകരിച്ചു. തൊഴിലാളികളുടെ ജോലി, സന്നദ്ധ സേവനമെന്ന് മുദ്രകുത്തി അവർക്ക് അർഹമായ കൂലി നിഷേധിച്ച സമയം. ഇതിനെതിരെ സിഐടിയു പോരാടി. ഇൗ സംവിധാനത്തിന്റെ അടിത്തട്ടിൽ തന്നെയുള്ള ചൂഷണത്തെ ചോദ്യംചെയ്തു. ആശാവർക്കർക്ക് യാതൊരുവിധ ഓണറേറിയവും ഇല്ലാതെ പീസ് റേറ്റ് അടിസ്ഥാനത്തിലാണ് അവരെ ഉൾപ്പെടുത്തിയത്. ഇതിനെതിരെ അവകാശങ്ങൾ നേടിയെടുക്കാൻ കോഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കേന്ദ്ര സർക്കാരിൽനിന്ന് ആശാവർക്കർമാർക്ക് നിശ്ചിത തുക ഓണറേറിയം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരങ്ങൾ നടത്തി. വെല്ലുവിളികൾ ബിജെപി സർക്കാരിൽ നിന്ന് സ്കീം വർക്കർമാർ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. അത് കോൺഗ്രസ് സർക്കാർ നടത്തിയതിന്റെ തുടർച്ചയാണ്. 2013ൽ ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ശുപാർശ വന്നശേഷം മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്രാവിഷ്കൃത പദ്ധതികളെ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു. സ്കീം വർക്കർമാർക്ക് വേതനം കൂട്ടിക്കൊടുക്കാൻ പാടില്ല എന്നതായിരുന്നു ആ കമ്മിറ്റിയുടെ ശുപാർശ. അത് ഇന്നും പിന്തുടരുന്നു. പുതിയ തൊഴിൽ കോഡ് ലേബർ കോഡുകളിൽ പല അവകാശങ്ങളും നിലനിർത്തിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ ആർക്കൊക്കെ ബാധകമാകുമെന്ന വ്യവസ്ഥ മാറ്റി. സ്കീം വർക്കർമാർ അടക്കമുള്ളവരെ ഇതിന്റെ പരിധിയിൽനിന്ന് എടുത്തുകളഞ്ഞു. ആരോഗ്യമേഖല ഉൾപ്പെടെയുള്ള സേവന മേഖലയിലുള്ള വലിയൊരു വിഭാഗം തൊഴിലാളികൾ നിയമങ്ങളുടെ പരിധിക്ക് പുറത്തായി. രാത്രികാല ജോലിയുടെ സുരക്ഷയും എടുത്തുകളഞ്ഞു. സ്‌ത്രീത്തൊഴിലാളികളുടെ സുരക്ഷയെയും ഭാവിതലമുറയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ് പുതിയ തൊഴിൽ കോഡുകൾ.








0 comments