കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ പിൻവലിക്കണം

ആനത്തലവട്ടം ആനന്ദൻ പഠനഗവേഷണ കേന്ദ്രം പുറത്തിറക്കുന്ന പുസ്തകം ‘തൊഴിലാളിവർഗം’ രണ്ടാം വാല്യം സിഐടിയു സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് തപൻ സെൻ തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണന് നൽകി പ്രകാശിപ്പിക്കുന്നു
ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ, കോട്ടയം):
കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തീരദേശ ജനതയുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കണം. മത്സ്യമേഖലയെയും തീരദേശ ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ഉയരണം. തീരദേശത്തിന്റെ പൊതുസ്വത്തും ജനങ്ങളുടെ ഉപജീവനവും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം കെട്ടിപ്പടുക്കണം.
തുറമുഖ വികസനത്തിന്റെ പേരിൽ അവതരിപ്പിച്ച ഈ ഭേദഗതി, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പകരം തീരദേശ ഭൂമിയും തുറമുഖങ്ങളും സ്വകാര്യ നിക്ഷേപത്തിനും വാണിജ്യ താൽപര്യങ്ങൾക്കും കൂടുതൽ അവസരമൊരുക്കുന്ന രീതിയിലാണ്. മത്സ്യബന്ധന കേന്ദ്രങ്ങൾ, വള്ളങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ, കടലിലേക്കുള്ള പ്രവേശന മാർഗങ്ങൾ എന്നിവ നഷ്ടപ്പെടാൻ ഇടയാക്കും.
കടലിന്റെ ആവാസവ്യവസ്ഥയെക്കുറിച്ചും പരമ്പരാഗത മത്സ്യബന്ധന രീതികളെക്കുറിച്ചും അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളികളെ മാറ്റിനിർത്തി തീരുമാനമെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പി പി ചിത്തരഞ്‌ജൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.








0 comments