Deshabhimani

print edition സ്‌കീം മേഖലയെയും തൊഴിലാളികളെയും 
സംരക്ഷിക്കുക

  തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 12:55 AM | 1 min read

ആനത്തലവട്ടം ആനന്ദൻ നഗർ
(മാമ്മൻ മാപ്പിള ഹാൾ, കോട്ടയം):

സ്‌കീം മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന്‌ സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര വിതരണം, ശിശുസംരക്ഷണം, മാതൃസംരക്ഷണം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നിർവഹിക്കുന്നവരാണ് സ്‌കീം തൊഴിലാളികൾ. അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, ദേശീയ സമ്പാദ്യപദ്ധതി എന്നീ നാല് പ്രധാന സ്കീം മേഖലയിൽ സംസ്ഥാനത്ത് 1,09,532 പേർ തൊഴിലെടുക്കുന്നു. തൊഴിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും മേലുദ്യോഗസ്ഥരുടെ പീഡനവും അനുഭവിക്കേണ്ടി വരുന്ന സ്കീം തൊഴിലാളികൾ കടുത്ത അവഗണനയിലാണ്‌.


നാമമാത്രമായ ഓണറേറിയവും ഇൻസന്റീവുകളും മാത്രമാണ് പല വിഭാഗങ്ങൾക്കും ലഭിക്കുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിച്ച്‌ തൊഴിൽനിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം. 45–-ാം ഐഎൻസിയുടെ നിർദേശങ്ങൾ അംഗീകരിച്ച് നടപ്പാക്കണം. ഗ്രാറ്റിവിറ്റിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കണം. എല്ലാ സ്കീം തൊഴിലാളികൾക്കും മിനിമം വേതനവും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും ഉറപ്പാക്കണം. മതിയായ തുക കേന്ദ്ര–സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെടുത്തണമെന്നും ഇതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി പി പ്രേമ പ്രമേയം അവതരിപ്പിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

എസ്‌ കണ്ണൻ

01

print edition സംഘടിതരാകണം, കേരളം പോലെ: എസ്‌ കണ്ണൻ
"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം മീര നിമീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

02

print edition ‘തൊഴിലാളികൾ പേടിക്കേണ്ടത്‌ സാങ്കേതികവിദ്യയെയല്ല’
elamaram kareem interview

04

print edition സംഘടനാസംവിധാനം 
വിപുലീകരിക്കും: എളമരം കരീം
CITU State Conference Kottayam

05

print edition അഴിമതിനിറഞ്ഞ വൈദ്യുതി 
കരാറുകളിൽനിന്ന്‌ പിൻവാങ്ങണം
deshabhimani section

Recommended

Deshabhimani
Home