Deshabhimani

print edition അഴിമതിനിറഞ്ഞ വൈദ്യുതി 
കരാറുകളിൽനിന്ന്‌ പിൻവാങ്ങണം

CITU State Conference Kottayam
വെബ് ഡെസ്ക്

Published on Nov 09, 2026, 12:56 AM | 1 min read

ആനത്തലവട്ടം ആനന്ദൻ നഗർ 
(മാമ്മൻ മാപ്പിള ഹാൾ, കോട്ടയം):

വൻ വിലവർധനയ്‌ക്ക്‌ കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽനിന്ന്‌ യുഡിഎഫ്‌ സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഴിമതി നിറഞ്ഞ വൈദ്യുതിവാങ്ങൽ കരാർ കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കാനുള്ള അജണ്ടയാണ്‌. കഴിഞ്ഞ 10 വർഷം പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ കേരളത്തെ സംരക്ഷിച്ചു എൽഡിഎഫ് സർക്കാർ. കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ കമ്പനികളിൽനിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്നും വൈദ്യുതി വാങ്ങി ഉപഭോക്താക്കളെ കൊള്ളയടിക്കാനും വൈദ്യുതി ബോർഡിനെ തകർത്ത് സ്വകാര്യവൽക്കരിക്കാനുമാണ് യുഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ബദൽ സ്മാർട്ട് മീറ്റർ പദ്ധതിയായ ‘ക്യാപെക്സ് മോഡൽ' സ്മാർട്ട് മീറ്റർ പദ്ധതിയും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. വൈദ്യുതി ബോർഡ് സ്വകാര്യവൽക്കരിക്കപ്പെട്ടാൽ 40 യൂണിറ്റ് വരെ ഇപ്പോൾ നൽകുന്ന സൗജന്യ വൈദ്യുതിയും ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യ നിരക്കും കൃഷിക്ക് നൽകുന്ന സൗജന്യവും പൂർണമായും ഇല്ലാതാകും. വൻ വൈദ്യുതി വിലവർധനയ്‌ക്ക്‌ കാരണമാകും. ദേശീയ വൈദ്യുതിക്കമ്പോളത്തിൽ നിന്ന് പീക്ക് സമയത്തടക്കം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കും എന്നിരിക്കെ, മുഖ്യമന്ത്രി വി ഡി സതീശൻ റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാതെ ടെൻഡർ പോലും വിളിക്കാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നത്. വൈദ്യുതി ബോർഡ് മാനേജ്മെന്റും ചെയർമാനും ജിഎൻഎ കരാർ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് നൽകിയിട്ടും അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ട് പോകുകയാണ്. എസ് ഹരിലാൽ പ്രമേയം അവതരിപ്പിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

എസ്‌ കണ്ണൻ

01

print edition സംഘടിതരാകണം, കേരളം പോലെ: എസ്‌ കണ്ണൻ
"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം മീര നിമീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

02

print edition ‘തൊഴിലാളികൾ പേടിക്കേണ്ടത്‌ സാങ്കേതികവിദ്യയെയല്ല’
elamaram kareem interview

04

print edition സംഘടനാസംവിധാനം 
വിപുലീകരിക്കും: എളമരം കരീം
  തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

05

print edition സ്‌കീം മേഖലയെയും തൊഴിലാളികളെയും 
സംരക്ഷിക്കുക
deshabhimani section

Recommended

Deshabhimani
Home