Deshabhimani

print edition സംഘടനാസംവിധാനം 
വിപുലീകരിക്കും: എളമരം കരീം

elamaram kareem interview
വെബ് ഡെസ്ക്

Published on Nov 09, 2026, 12:57 AM | 1 min read

ആനത്തലവട്ടം ആനന്ദൻ നഗർ 
(മാമ്മൻ മാപ്പിള ഹാൾ, കോട്ടയം):

അടിസ്ഥാന തത്വങ്ങളിൽനിന്ന്‌ വ്യതിചലിക്കാതെ പുത്തൻ സാങ്കേതികവിദ്യകൾ സ്വീകരിച്ച്‌ സിഐടിയുവിന്റെ സംഘടനാ സംവിധാനം വിപുലീകരിക്കുമെന്ന്‌ ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ച പൂർത്തിയാക്കി സംഘടനാവിപുലീകരണം എന്ന മാർഗരേഖ ഡിജിറ്റലായി അവതരിപ്പിച്ച പ്രത്യേകചർച്ച നടന്നു. ആധുനിക കാലഘട്ടത്തിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം എങ്ങനെവേണം എന്നായിരുന്നു ചർച്ച.

പരന്പരാഗത തൊഴിൽ മേഖലയുടെ തളർച്ചയ്‌ക്കിടയിൽ പുതിയ തൊഴിൽമേഖലകൾ ഉയർന്നുവരികയാണ്‌. ടൂറിസം, ഷോപ്പിങ് മാൾ, ഐടി, വാണിജ്യമേഖലകൾ വളരുകയാണ്‌. ഷോപ്പിങ് മാളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളിൽ കൂടുതലും പെൺകുട്ടികളാണ്‌. കൂടുതൽ സമയം ജോലിയെടുക്കുന്ന തൊഴിലാളികൾക്ക്‌ മതിയായ വേതനം ലഭിക്കുന്നില്ല. ഇവർ സന്നദ്ധരായാൽ ട്രേഡ്‌ യൂണിയൻ സംഘടിപ്പിക്കാൻ സിഐടിയു തയ്യാറാണ്‌. സംഘടനയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കും. അവർക്കും തൊഴിലവകാശമുണ്ട്‌.


ഐടി മേഖലയിൽ സാധാരണപോലുള്ള ട്രേഡ്‌ യൂണിയൻ പ്രവർത്തനം സാധ്യമല്ല. ഡിജിറ്റൽ രീതിയിലായതിനാൽ തൊഴിലാളികളെ വേഗത്തിൽ ഒഴിവാക്കാൻ കന്പനികൾക്ക്‌ സാധിക്കും. അവരെയും സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. കേരളത്തിലും സംഘടിപ്പിക്കുന്നുണ്ട്‌. സിഐടിയുവിന്റെ രാഷ്‌ട്രീയ നിലപാടുകളും അഖിലേന്ത്യാ ക‍ൗൺസിൽ അംഗീകരിച്ച സംഘടനാ തത്വങ്ങളും ബലികഴിക്കാതെ പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തൊഴിലാളികളെ കോർത്തിണക്കാനുള്ള പുതിയ പരിപാടിയാണ്‌ മുന്നോട്ടുവച്ചത്‌.


കഴിഞ്ഞ സമ്മേളന കാലയളവിൽ നടന്ന വിഷയങ്ങളിൽ വിമർശനം, സ്വയം വിമർശനമായിട്ടായിരുന്നു ചർച്ച. റിപ്പോർട്ടിലെ ചിലഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്ന മാധ്യമവാർത്തകൾ കണ്ടു. ഉ‍ൗഹാപോഹങ്ങൾ വച്ച്‌ വാർത്തകൾ ചമയ്‌ക്കുന്നത്‌ ഗ‍ൗരവത്തിലെടുക്കുന്നില്ല. ഇ‍ൗസ്‌ ഓഫ്‌ ഡൂയിങ് ബിസിനസ്‌ തൊഴിൽമേഖലയിൽ കൂടുതൽ സുഗമമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിൽ പ്രശ്‌നമില്ല. തൊഴിലാളികളുടെ അവകാശങ്ങൾ തകർത്ത്‌ ബിസിനസ്‌ മാത്രം വളർത്തിയാൽ മതിയെന്ന്‌ പറഞ്ഞാൽ അനുവദിക്കില്ലെന്നും എളമരം കരീം പറഞ്ഞു.


​വൈദ്യുതി 
ബോർഡിനെതിരെയുള്ള നീക്കം 
കോടതിയിൽ നിലനിൽക്കില്ല


സ്വയം ഭരണാധികാരമുള്ള വൈദ്യുതി ബോർഡിനെ തകർക്കാൻ ശ്രമിച്ചാൽ കോടതിയിൽ നിലനിൽക്കില്ലെന്ന്‌ എളമരം കരീം. സ്വകാര്യ കന്പനിയിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ ശ്രമിക്കുന്നതിൽ ദൂരൂഹതയുണ്ട്‌. സെക്രട്ടറിയായിരുന്ന രാജമാണിക്ക്യത്തെ തെറിപ്പിച്ചശേഷം വന്ന പുതിയയാൾക്കും സർക്കാർ നിലപാടിനോട്‌ യോജിപ്പില്ലെന്ന്‌ അറിയുന്നു. കോടതി ഇടപെട്ടാൽ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

എസ്‌ കണ്ണൻ

01

print edition സംഘടിതരാകണം, കേരളം പോലെ: എസ്‌ കണ്ണൻ
"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം മീര നിമീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

02

print edition ‘തൊഴിലാളികൾ പേടിക്കേണ്ടത്‌ സാങ്കേതികവിദ്യയെയല്ല’
CITU State Conference Kottayam

04

print edition അഴിമതിനിറഞ്ഞ വൈദ്യുതി 
കരാറുകളിൽനിന്ന്‌ പിൻവാങ്ങണം
  തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

05

print edition സ്‌കീം മേഖലയെയും തൊഴിലാളികളെയും 
സംരക്ഷിക്കുക
deshabhimani section

Recommended

Deshabhimani
Home