Deshabhimani

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം

യുപിഐ അധികനികുതി: കേന്ദ്രനീക്കം പിൻവലിക്കണം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യുന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 12:44 AM | 1 min read

ആലപ്പുഴ ​

യുപിഐ ഇടപാടുകൾക്ക് അധികനികുതി ചുമത്തുന്ന കേന്ദ്രസർക്കാർ നീക്കം പിൻവലിക്കമെന്ന്‌ വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ പി ആർ ഷാജി നഗറിൽ (മാമ്മൂട് രാജധാനി കൺവൻഷൻ സെന്റർ) ജില്ലാ പ്രസിഡന്റ്‌ എം എം ഷെരീഫ്‌ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു ഉദ്‌ഘാടനംചെയ്‌തു. എം എം ഷെരീഫ്‌ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ അജയ സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വേണു അനുശോചനപ്രമേയം അവതരിപ്പിച്ചു. വ്യാപാരി ആശ്വാസ് പദ്ധതിയിൽ ആറ്‌ കുടുംബത്തിനുള്ള ധനസഹായം വി കെ സി മമ്മദ് കോയ വിതരണംചെയ്‌തു. മുതിർന്ന വ്യാപാരികളെ ഇ എസ്‌ ബിജു ആദരിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനെ അനുമോദിച്ചു. പുതുതായി ആശ്വാസ്‌ പദ്ധതിയിൽ ചേരുന്നവരുടെ അപേക്ഷ സ്വീകരിച്ചു. 330 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. ജില്ലാ സെക്രട്ടറി എസ്‌ ശരത്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ് എസ്‌ ദിനേശ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നേതാക്കളായ റെജീന സലീം, ടി വി ബൈജു, കെ പങ്കജവല്ലി, ബിജു വർക്കി, ടി വിജയകുമാർ, കെ പി മുരുകേശ്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം എച്ച്‌ ബിജു നന്ദി പറഞ്ഞു. ഭാരവാഹികൾ: ഇ എസ്‌ ഷമീർ (പ്രസിഡന്റ്‌), ജമീല പുരുഷോത്തമൻ, എൻ ചന്ദ്രൻ, വിജയശ്രീ സുനിൽ, ബി എസ് അഫ്സൽ, പി സി മോനിച്ചൻ (വൈസ്‌പ്രസിഡന്റ്‌). വി വേണു (സെക്രട്ടറി), എം എച്ച്‌ ബിജു, എ എം നിസാർ, ലെജി സനൽ, സതീശൻനായർ, സലിം (ജോയിന്റ്‌ സെക്രട്ടറി), ടി വിജയകുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home