Deshabhimani

ശബരിമല തീർഥാടനം പടിവാതിക്കൽ: 
പ്രഖ്യാപനങ്ങൾ കടലാസിൽ

devaswam manthri
വെബ് ഡെസ്ക്

Published on Nov 09, 2026, 12:42 AM | 1 min read

കാഞ്ഞിരപ്പള്ളി മുഖ്യമന്ത്രി പമ്പയിലും ദേവസ്വം മന്ത്രി എരുമേലിയിലുമെത്തി ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തി മടങ്ങിയെങ്കിലും ഇതിൽ പകുതിപോലും നടപ്പായിട്ടില്ല. ആഭ്യന്തര മന്ത്രിയും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എംഎൽഎമാരും നിരവധി പ്രഖ്യാപനങ്ങൾ നടത്തി മടങ്ങിയിരുന്നു. അതും എങ്ങുമെത്തിയില്ല. മണ്ഡലകാലത്തിന്റെ ഭാഗമായി 16നാണ്‌ നട തുറക്കുന്നതെങ്കിലും ഇതിനുമുമ്പുതന്നെ തീർഥാടകർ എരുമേലിയിൽ എത്തും. തീർഥാടകർ കടന്നുപോകുന്ന മുണ്ടക്കയം, എരുമേലി ഒരുങ്കൽ, മൂക്കംപെട്ടി, കുട്ടിക്കൽ ചപ്പാത്ത്, കാഞ്ഞിരപ്പള്ളി പഴയിടം എന്നിവിടങ്ങളിലെ പാലങ്ങളിൽ(ചപ്പാത്ത്) ഉണ്ടായിരുന്ന കൈവരികൾ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കണമല അട്ടിവളിൽ ദേശീയപാത അതോരിറ്റി സ്ഥാപിച്ച സൗരോർജ സിഗ്നൽലൈറ്റ് പിറ്റേദിവസം തന്നെ നിലംപൊത്തി. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡും കോൺക്രീറ്റ് ചെയ്‌തെങ്കിലും ക്രെയിൻ കയറ്റിയതോടെ സ്‌റ്റാൻഡും നാശമായി. കോരുത്തോട് കാളകെട്ടി പാതയിൽ ഫിലിപ്പ് പാറയ്ക്കു സമീപം ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയും ഇനിയും പുനർനിർമിച്ചിട്ടില്ല. എല്ലാ സീസണിലും ഇവിടെ അപകടം പതിവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home