കേരള ആർട്ടിസാൻസ് യൂണിയൻ നാട്ടിക ഏരിയ സമ്മേളനം

കേരള ആർട്ടിസാൻസ് യൂണിയൻ നാട്ടിക ഏരിയ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വി ജി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യുന്നു
നാട്ടിക
കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു നാട്ടിക ഏരിയ സമ്മേളനം നടന്നു. നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി ജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ വി ശ്രീധരൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി ടി എസ് മധുസൂദനൻ, എം വി അർജുനൻ, പി എസ് ഷാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം വി അർജുനൻ (പ്രസിഡന്റ്), കെ വി ശ്രീധരൻ (സെക്രട്ടറി), എം കെ കുട്ടൻ (ട്രഷറർ).









0 comments