Deshabhimani

print edition യുഡിഎഫ്‌ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ: തൊഴിലാളി– ബഹുജന പ്രക്ഷോഭം ശക്തിപ്പെടുത്തണം

CITU State Conference Kottayam
വെബ് ഡെസ്ക്

Published on Nov 09, 2026, 12:30 AM | 1 min read

ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ, കോട്ടയം): യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി–-ബഹുജന ഐക്യം ശക്തിപ്പെടുത്തണമെന്ന്‌ സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. നൂറുദിന കർമപദ്ധതിയുടെ കണക്കുകൾ, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം, കരാർ ജീവനക്കാരുടെ തൊഴിൽ സുരക്ഷ, പിഎം ശ്രീ പദ്ധതി, സർവകലാശാലാ നിയമനങ്ങൾ, വിഴിഞ്ഞം ഓഹരി കൈമാറ്റം, മദ്യനയം, സംസ്ഥാനത്തിന്റെ കടമെടുപ്പ്, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര, ഹെലികോപ്റ്റർ വിവാദങ്ങൾ, മിഷൻ സമുദ്ര തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഒളിച്ചോടുകയാണ്. തൊഴിലാളിവിരുദ്ധമായ നാല് ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ച, സർക്കാർ ആശുപത്രികളിലെ സൗകര്യക്കുറവ്, വൈദ്യുതി നിരക്കുകളും വിതരണപ്രശ്നങ്ങളും, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങൾ തൊഴിലാളികളുടെയും ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.


സംഘപരിവാർ പ്രതിനിധികളെ വൈസ്‌ ചാൻസലർമാരായി നിയമിച്ച് സർവകലാശാലകളെ രാഷ്ട്രീയ-–വർഗീയ അജണ്ടകൾ നടപ്പാക്കാനുള്ള വേദികളാക്കി. വിദ്യാർഥിപ്രക്ഷോഭങ്ങളോട് കടുത്ത അസഹിഷ്ണുതയാണ്. 10 വർഷത്തിനുശേഷം വീണ്ടും ലോഡ് ഷെഡിങ് വന്നു. രാഷ്ട്രീയ പ്രതികാര സ്ഥലംമാറ്റങ്ങളും നടത്തുന്നു. സർക്കാർ ഇതിനകം 15,000 കോടി രൂപ കടമെടുത്തു. 35 ലക്ഷം സ്ത്രീകൾക്കായി നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ നിർത്തലാക്കി. ആശാവർക്കർമാരുടെ ഓണറേറിയം ആദ്യ മന്ത്രിസഭായോഗത്തിൽതന്നെ 21000 രൂപയാക്കി വർധിപ്പിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല.


തൊഴിലാളി-–ബഹുജന– ഐക്യം ശക്തിപ്പെടുത്താനും ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കാനും സമ്മേളനം ആഹ്വാനംചെയ്‌തു. ജെ മേഴ്‌സിക്കുട്ടിഅമ്മ പ്രമേയം അവതരിപ്പിച്ചു.









Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home