അർഹതയില്ലാത്ത റേഷൻകാർഡ് തിരികെ നല്‍കണം

ആലപ്പുഴ
ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന സർക്കാർ/അർധ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് നാല് തസ്തികയിൽ പെൻഷനായവർ, 5,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 -രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുളളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുളളവർ (പട്ടികവർഗക്കാർ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവർ, നാല് ചക്ര വാഹനം സ്വന്തമായി ഉള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ) കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽ നിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനം ഉളളവർ എന്നിവർക്ക് ഡിസംബർ എട്ടുവരെ സ്വമേധയാ കാർഡ് തങ്ങളുടെ താലൂക്ക് സപ്ലൈ ഓഫീസിൽ സറണ്ടർ ചെയ്യാം. പ്രസ്തുത കാലയളവിൽ സ്വമേധയാ സറണ്ടർ ചെയ്യുന്നവരിൽ നിന്നും പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കുകയില്ല. സംശയങ്ങള്‍ക്ക് താഴെപറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478 2823058, 9188527357, താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ - 0477 2252547, 9188527356, താലുക്ക് സപ്ലൈ ഓഫീസ്, കുട്ടനാട് - 0477 2702352, 9188527355, താലുക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പള്ളി-0479 2412751, 9188527352, താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര - 0479 2303231, 9188527353, താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂര്‍ - 0479 2452276, 9188527354.









0 comments