Deshabhimani

print edition കാപെക്‌സ്‌ സ്‌മാർട്ട് മീറ്റർ രണ്ടാംഘട്ടം: പദ്ധതി ഫ്രീസറിലാക്കി സർക്കാർ

capex smart meter
വെബ് ഡെസ്ക്

Published on Nov 09, 2026, 12:30 AM | 1 min read

തിരുവനന്തപുരം : ചെലവ് കുറഞ്ഞതും വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതുമായ കാപെക്‌സ്‌ (ക്യാപിറ്റൽ എക്‌സ്‌പെൻഡിച്ചർ) സ്‌മാർട്ട് മീറ്റർ പദ്ധതിയിൽ സർക്കാർ തീരുമാനം വൈകുന്നത്‌ ദുരൂഹം. ടെൻഡറിലെ ബിഡ് കാലാവധി ശനിയാഴ്‌ച അവസാനിച്ചു. കാലതാമസം ഉണ്ടായാൽ ടെൻഡർ റദ്ദാക്കുമെന്ന സാഹചര്യമാണ്‌. എന്നാൽ, പഠിക്കാൻ സമയം വേണമെന്നാണ്‌ സർക്കാർ വാദം.


കരാർ നൽകുന്നതിൽ കെഎസ്‌ഇബിക്ക്‌ തീരുമാനമെടുക്കാമെങ്കിൽ ഉന്നതരുടെ ഇടപെടലിൽ തീരുമാനം സർക്കാരിന്‌ വിട്ടതോടെ പദ്ധതി നിലച്ചു. ഇതോടെ, ലേലത്തിൽ പങ്കെടുത്ത കന്പനികളോട്‌ മൂന്നുമാസം ബിഡ് കാലാവധി നീട്ടിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌ കെഎസ്‌ഇബി.


ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസ്‌ ആണ്‌ 50 ലക്ഷം സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാൻ രണ്ടാംഘട്ടം ഏറ്റവും കുറഞ്ഞ ബിഡ്‌ തുക ക്വാട്ട്‌ ചെയ്‌തത്‌. ജിഎസ്‌ടി അടക്കം 1651.75 കോടി രൂപയാണ്‌ ഇവരുടെ ക്വാട്ട്‌. അടങ്കൽത്തുകയെക്കാൾ 41.29 ശതമാനം കുറവ്‌. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. അടങ്കൽ തുകയെക്കാൾ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌ത കന്പനിക്ക്‌ ഡയറക്‌ടറുടെ അനുമതിയോടെ ടെൻഡറിങ്‌ അതോറിറ്റിയായ ചീഫ് എൻജിനീയർക്ക് കരാർ നൽകാം. ഇതാണ്‌ അനാവശ്യമായി സർക്കാരിനുവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home