Deshabhimani

മത്സ്യമാർക്കറ്റിൽ യുവാവ്‌ തൂങ്ങി മരിച്ച നിലയിൽ

സെയ്ത് അൻവർ

സെയ്ത് അൻവർ

വെബ് ഡെസ്ക്

Published on Nov 11, 2026, 12:15 AM | 1 min read

കുന്നംകുളം

തുറക്കുളം മത്സ്യമാർക്കറ്റിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റിലെ തൊഴിലാളിയായ ചൂണ്ടൽ പെലക്കാട്ടുപയ്യൂർ അമ്പലത്ത് വീട്ടിൽ സെയ്ത് അൻവർ (27) ആണ് മരിച്ചത്. ചൊവ്വ രാവിലെ ഏഴരയോടെ മത്സ്യമാർക്കറ്റിനുള്ളിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള നിലയിലായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. തുടർന്ന് മത്സ്യമാർക്കറ്റിലെ ആളുകൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ബാപ്പ: മുഹമ്മദ് കുട്ടി. ഉമ്മ: പരേതയായ മിസിരിയ. സഹോദരങ്ങൾ: ഇബ്രാഹിം ബാദുഷ, ആഷിക്, ഹാഷിം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home