മേൽശാന്തി കുഴഞ്ഞുവീണ് മരിച്ചു

നാരായണൻ നമ്പൂതിരി
പുറനാട്ടുകര
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിൽ കുഴഞ്ഞു വീണു മരിച്ചു. പുറനാട്ടുകര സ്വദേശി കൊറ്റമ്പിള്ളി നാരായണൻ നമ്പൂതിരി (60)ആണ് മരിച്ചത്. സംസ്കാരം ഞായർ പകൽ ഒമ്പതിന് വീട്ടുവളപ്പിൽ.ശനി രാവിലെ എട്ടോടെ ക്ഷേത്രത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കുംനാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ഭാര്യ: സിന്ധു. മക്കൾ: അപർണ നാരായണൻ, ശബരിനാഥ്.മരുമകൻ: ശ്യാമപ്രസാദ്.











0 comments