ad
Deshabhimani

ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു

Hassan

ഹസൻ

വെബ് ഡെസ്ക്

Published on Sep 25, 2026, 12:15 AM | 1 min read

വടക്കാഞ്ചേരി

സ്വകാര്യ ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം പുത്തൻ പീടികയിൽ ഹസൻ (79) ആണ് മരിച്ചത്. തൃശൂർ -– ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് വ്യാഴം രാത്രി ഏഴോടെയാണ് അപകടം. തൃശൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ചിറയത്ത് ബസാണ് ഹസ്സനെ ഇടിച്ച് തെറിപ്പിച്ചത്. കരുതക്കാട് പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹസൻ. ഗുരുതരമായി പരിക്കേറ്റ ഹസനെ നാട്ടുകാർ ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബീവികുട്ടി. മക്കൾ: ഷാജിത, ഷെമീർ, ഷെരീഫ്, ഷറഫുദീൻ, ഷെഫീഖ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home