ad
Deshabhimani

മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രം

മത്സ്യത്തൊഴിലാളികൾ 
പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 25, 2026, 12:28 AM | 1 min read

കൊല്ലം

മീന്‍പിടിത്ത യാനങ്ങൾക്കുള്ള മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. ഇ‍ൗമാസം മൂന്നാം തവണയാണ്‌ വില വർധിപ്പിച്ചത്‌. ലിറ്ററിന്‌152.35 രൂപയായിരുന്നത് കഴിഞ്ഞ ദിവസം 5.14രൂപ കൂട്ടിയതോടെ 157.49 രൂപയായി. തീ-രക്കടലിൽ- മീന്‍- ഇല്ലാ-ത്തതി-നാൽ- പരമ്പരാ-ഗത തൊ-ഴി-ലാ-ളി-കൾ ആഴക്കടലിൽ- എത്തി കൂ-ടു-തൽ- സമയം- മീന്‍-പിടിത്തത്തിൽ- ഏർ-പ്പെടുന്ന സാഹചര്യത്തിൽ ഇന്ധനവില വീണ്ടും കൂട്ടിയത്‌ മീന്‍പിടിത്ത മേഖലയ്‌ക്ക്‌ ഇരുട്ടടിയായി. അതിനിടെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വീണ്ടും വെട്ടിക്കുറച്ചതോടെ മത്സ്യമേഖലയ്ക്ക് നൽകാനുള്ള മണ്ണെണ്ണയിൽ കടുംവെട്ടുണ്ടാകുമെന്നും സൂചനയുണ്ട്‌. നിലവിൽ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ്‌ സംസ്ഥാനത്തിന്‌ ലഭിച്ചിരുന്നത്‌. ഇപ്പോഴിത് 16.08ലക്ഷം ലിറ്റർ വെട്ടിക്കുറച്ച്‌ 40.68 ലക്ഷം ലിറ്ററാക്കി. ഇ‍ൗ മാസം ഒന്നിന്‌ 150.68രൂപയായിരുന്നു വില. രണ്ടിന്‌ ഇത്‌ 2.29രൂപ വർധിപ്പിച്ച്‌ 152.35രൂപയാക്കി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന്‌ ഏപ്രിൽ ആദ്യം 53രൂപ ഒറ്റയടിക്ക്‌ വർധിപ്പിച്ചാണ്‌ 155രൂപയാക്കിയത്‌. അതുവരെ 102രൂപയായിരുന്നു ലിറ്ററിന്‌ വില. പിന്നീട്‌ കുറച്ച്‌ 112.45ആക്കിയെങ്കിലും ഘട്ടംഘട്ടമായി വർധിപ്പിച്ച്‌ 151ന്‌ മുകളിലാക്കി. സംസ്ഥാനത്ത്‌ 14,332 ഔട്ട്‌ ബോർഡ്‌ മോട്ടോർ മീന്‍പിടിത്ത യാനങ്ങൾക്കാണ്‌ മണ്ണെണ്ണ പെർമിറ്റുള്ളത്‌. കൊല്ലത്ത്‌ 1862 പെർമിറ്റുണ്ട്. എൻജിന്റെ കുതിരശക്തിക്കനുസരിച്ച്‌ 10 എച്ച്‌പി വരെയുള്ള എൻജിനുകൾക്ക്‌ 140 ലിറ്ററും 15എച്ച്‌പി വരെയുള്ളവയ്‌ക്ക്‌ 150ലിറ്റർ, 15എച്ച്‌പിയ്‌ക്ക്‌ മുകളിലയുള്ളവയ്‌ക്ക്‌ 190ലിറ്ററുമാണ്‌ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്‌. ഇതാകട്ടെ നാലു ദിവസത്തെ മീൻപിടിത്തത്തിന്‌ തികയില്ല. മത്സ്യഫെഡ്‌ വഴി എൽഡിഎഫ്‌ സർക്കാർ ലിറ്ററിന്‌ 50രൂപ സബ്‌സിഡി നൽകുന്നത് വലിയ ആശ്വാസമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home